ദുർഘട പാതകൾ താണ്ടാൻ വനംവകുപ്പിന് ഗൂർഖയെത്തി

മൂലമറ്റം: മലയോര മേഖലകളിലെ ദുർഘട പാതകൾ വരെ താണ്ടാൻ വനംവകുപ്പിന് പുതിയ അത്യാധുനിക വാഹനമെത്തി. മുട്ടത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്കാണ് ഫോഴ്സ് മോട്ടോർസിന്‍റെ ഓഫ്റോഡർ വാഹനമായ ഗൂർഖ എത്തിയത്. മലയും മലഞ്ചെരിവുകളും ചെറിയ പുഴകളും വരെ അനായാസം മറികടക്കാൻ കഴിയുന്നതാണ് ഈ ഫോര്‍വീല്‍ ഡ്രൈവ് വാഹനം. ചെറിയ പുഴകളിലോ വെള്ളക്കെട്ടുകളിലൊ ഇറങ്ങിയാൽപോലും യാതൊന്നും സംഭവിക്കാതിരിക്കാൻ സൈലൻസർ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ടയറുകൾക്ക് ഉയരവും കൂടുതൽ ഉണ്ട്. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. ഫോഴ്സിന്‍റെ ഓഫ്റോഡ് വാഹനമായ ഗൂർഖയുടെ ബി.എസ് 6 വകഭേദം വിപണിയിലെത്തിയത്​ കഴിഞ്ഞവർഷം അവസാനമാണ്. സംസ്ഥാനത്ത് 26 വാഹനനങ്ങൾ വനംവകുപ്പിനായി അനുവദിച്ചിട്ടുണ്ട്. 20 ഗൂർഖ വാഹനവും 6 ബൊലേറൊ ക്യാമ്പർ വാഹനവുമാണ് വകുപ്പിന് അനുവദിച്ചത്. ജില്ലയിൽ മുട്ടത്തിന് പുറമെ മാങ്കുളം, മറയൂർ, ചിന്നാർ, വാഴത്തോപ്പ് എന്നിവിടങ്ങളിലേക്കും ഗൂർഖ ജീപ്പ് അനുവദിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കാണ് ഈ വാഹനം അനുവദിച്ചുട്ടുള്ളത്. tdl mltm2 മുട്ടത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് അനുവദിച്ച ഫോഴ്സ് മോട്ടോഴ്​സിന്‍റെ ഓഫ് റോഡർ വാഹനമായ ഗൂർഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.