അടിമാലി: മഴക്കാല മുന്നൊരുക്ക നടപടികൾ വിവിധ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയുമൊക്കെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മൂന്നാര്‍ ടൗണിലടക്കം ഉണ്ടാകാറുള്ള വെള്ളക്കെട്ടൊഴിവാക്കാന്‍ മുതിരപ്പുഴയുടെ ഒഴുക്ക് സുഗമമാക്കി. മറ്റ് മേഖലകളിലും കരുതല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തവണ നേരത്തേ എത്തിയ മഴ ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. ജലാശയങ്ങളിലേക്കും പുഴകളിലേക്കുമൊക്കെയുള്ള ഒഴുക്ക് വര്‍ധിച്ച് കഴിഞ്ഞു. മഴക്കാലമാരംഭിക്കുന്നതോടെ ജില്ലയിലെ മറ്റിടങ്ങളിലെന്നപോലെ ദേവികുളം താലൂക്കിലെ കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലും ഒരേ പോലെ ഭീതിയുടെ കാര്‍മേഘമിരുണ്ട് മൂടും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെയായി ഭയാനകമായ ദിനങ്ങള്‍ സമ്മാനിച്ചാണ് ഓരോ കാലവർഷവും കടന്നു പോകുന്നത്. കാര്‍ഷിക മേഖലക്ക് സമ്മാനിക്കുന്നതും നഷ്ടങ്ങളുടെ വലിയ കണക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.