ഇടുക്കി: മേമാരിക്കുടിയിൽ സമഗ്ര കോളനി വികസന പദ്ധതിക്ക് തുടക്കമായി. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മേമാരി കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അധ്യക്ഷത വഹിച്ചു. പശ്ചാത്തല സൗകര്യങ്ങൾക്കൊപ്പം ജീവനോപാധികൾകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. സമ്പൂർണ ജനപങ്കാളിത്തത്തോടെ വിശദമായ പദ്ധതി രേഖ തയാറാക്കി ഈ വർഷം നടപ്പാക്കാവുന്ന മുഴുവൻ പദ്ധതികളും ഒരു കുടക്കീഴിലാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമാണ് ലക്ഷ്യം. തൊഴിൽ കാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. ഊരുമൂപ്പൻ കുഞ്ഞൂഞ്ഞ് രാഘവനെ എം.എൽ.എ പൊന്നാട അണിയിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് കെ. ജേക്കബ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ ആശ ആന്‍റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അന്നമ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സവിത ബിനു, ബ്ലോക്ക് ഡിവിഷൻ മെംബർ എം.ടി. മനോജ്, ബ്ലോക്ക് ഡിവിഷൻ മെംബർ വി.പി. ജോൺ, ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനിമോൾ ജോസഫ്, ബി.ഡി.ഒ ബി. ധനേഷ്, പി.വി. സുനീഷ്, കെ.എസ്. ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു. TDL VAZOOR SOMAN സമഗ്ര കോളനി വികസന പദ്ധതി ഉദ്‌ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.