മുട്ടം: തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയിലെ സൂചന ലൈറ്റ് മിഴിയടച്ചു. മ്രാലയിലെ കൊടുംവളവിന് മുന്നിൽ സ്ഥാപിച്ച സോളാറിൽ പ്രവർത്തിക്കുന്ന ലൈറ്റ് തകരാറിലായിട്ട് മാസങ്ങളായി. വഴിയറിയാതെ എത്തുന്നവർ ഇവിടെ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ആഴ്ചകൾക്ക് മുന്നെ ഈ വളവിൽ നിയന്ത്രണംവിട്ട കാർ എതിർവശത്തെ മതിലിലിടിച്ച് തകർന്നിരുന്നു. മീറ്ററുകളോളം ദൂരത്തിൽ നേരായ ദിശയിൽ കിടക്കുന്ന റോഡിൽ കൊടുംവളവ് വരുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. എത്രയും വേഗം സൂചന ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നാണ് വാഹനയാത്രികർ ആവശ്യപ്പെടുന്നത്. tdl mltm2 തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ തകരാറിലായ സൂചന ലൈറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.