സി.പി.ഐ പ്രവര്‍ത്തകന്‍റെ വീടിനുനേരെ സി.പി.എമ്മുകാരുടെ കല്ലേറ്​

അടിമാലി: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സി.പി.ഐ പ്രവര്‍ത്തകന്‍റെ വീട് ആക്രമിച്ചതായി പരാതി. ചിന്നക്കനാല്‍ വേണാട്ടിൽ ഞായറാഴ്ച രാത്രിയിലെത്തിയ സംഘമാണ്​ വേണാട് പവിഴത്തില്‍ ശരണിന്‍റെ വീടിനുനേരെ ആക്രമണം നടത്തിയത്​. തുടരെയുള്ള കല്ലേറില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയ കുടുംബത്തെ ശാന്തമ്പാറ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി പത്തുമണിയോടെ മുരുകനെന്ന് വിളിക്കുന്ന ബാലുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം എത്തി വീടിനുനേരെ അക്രമണം നടത്തുകയായിരുന്നത്രെ. ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. കതക് തകര്‍ന്ന് ഉള്ളിലേക്ക്​ തെറിച്ച കല്ലുകള്‍കൊണ്ട് ശരണിനും 68കാരനായ പിതാവിനും പരിക്കേറ്റു. കൊച്ചുകുട്ടിയുമായി ശരണിന്‍റെ ഭാര്യ അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ചാണ് പരുക്കകളില്ലാതെ രക്ഷപ്പെട്ടത്. ശരണിന്‍റെ പരാതിയില്‍ ശാന്തമ്പാറ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.