നിർമാണം നടക്കുന്ന റോഡിൽ വിള്ളൽ; പ്രതിഷേധവുമായി കോൺഗ്രസ്

അടിമാലി: ചെമ്മണ്ണാർ ഗ്യാപ് റോഡിന്‍റെ ഭാഗമായി രാജാക്കാട്-മുല്ലക്കാനം റൂട്ടിൽ ടാറിങ്​ നടത്തിയ ഭാഗത്ത് വിള്ളൽ. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രംഗത്ത്. കളിക്കൽപടി ഭാഗത്ത് റോഡിന്‍റെ ഫില്ലിങ്​ സൈഡിലെ കൽക്കെട്ടിനോട് ചേർന്നാണ് അഞ്ചുമീറ്ററോളം നീളത്തിൽ വിള്ളലുണ്ടായത്. വിള്ളലുണ്ടായ ഭാഗം പാറപ്പൊടികൊണ്ട്​ അടച്ചിരിക്കുകയാണെന്നും അടുത്ത മഴയിൽ ബാക്കി ഭാഗത്തുകൂടി വിള്ളലുണ്ടാകുമെന്നുമാണ് പരാതി. റോഡിന്‍റെ അടിഭാഗത്തുനിന്ന്​ ആവശ്യമായ വീതിയെടുത്ത് വലിയ കോൺക്രീറ്റ് മതിൽ നിർമിക്കാൻ സ്ഥലമുടമകൾക്ക് എതിർപ്പില്ലെന്നിരിക്കെ ആഴംകുറഞ്ഞ ഫൗണ്ടേഷൻ എടുത്ത് കല്ലുകൊണ്ട് കെട്ടിയാണ് നിർമാണം നടത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്​. 30 കിലോമീറ്റർ വരുന്ന 144 കോടി ചെലവിൽ റോഡ് കേരള റോഡ് ട്രാൻസ്പോർട്ട് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. മണ്ഡലം പ്രസിഡന്‍റ്​ ബെന്നി പാലക്കാട്ട്, ആർ. ബാലൻപിള്ള, എം.പി. ജോസ്, കിങ്ങിണി രാജേന്ദ്രൻ, ലിജോ മുണ്ടപ്ലാക്കൽ, പ്രിൻസ് തോമസ്, ടി.കെ. സുജിത്, ബിജു കൂട്ടുപുഴ എന്നിവർ പ്രതിഷേധത്തിന്​ നേതൃത്വം നൽകി. idl adi 4 con ചിത്രം: നിർമാണം നടക്കുന്ന ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.