പരിശീലന ക്യാമ്പ്​ സമാപിച്ചു

മുട്ടം: ജില്ല ഗ്രാമീണ വോളിബാൾ അസോസിയേഷനും കെ.എൻ. രാജീവ് നായർ വോളിബാൾ അസോസിയേഷനും ചേർന്ന് മുട്ടം പഞ്ചായത്ത് ഗ്രൗണ്ടിൽ 10 ദിവസമായി നടത്തിവന്ന വോളിബാൾ . പഞ്ചായത്ത് പരിധിയിലെ 35 കുട്ടികൾക്ക് പരിശീലനം നൽകി. സമാപന ചടങ്ങിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂനിറ്റ് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം അരുൺ പൂച്ചക്കുഴി, ഗ്രാമീണ വോളിബാൾ അസോസിയേഷൻ സെക്രട്ടറി എസ്. ഗോപാലകൃഷ്ണൻ നായർ, പൗലോസ് ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.