ചെറുതോണി: ജൂൺ മൂന്ന് മുതൽ അഞ്ചുവരെ ചെറുതോണിയിൽ നടക്കുന്ന കേരള യൂത്ത് ഫ്രണ്ട് എം ജില്ല സമ്മേളനത്തിന് മുന്നോടിയായി 1001 ഫലവൃക്ഷത്തൈകൾ ജില്ലയിലുടനീളം നട്ടുപരിപാലിക്കുന്ന കാരുണ്യ തണൽ പദ്ധതിക്ക് യൂത്ത് ഫ്രണ്ട് എം തുടക്കമിട്ടു. പാറേമാവ് കൊലുമ്പൻ സമാധിയിൽ പരിപാടികളുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മരത്തൈ നട്ട് നിർവഹിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെകട്ടറി ജോമോൻ പൊടിപാറ, ട്രഷറർ ടെസിൻ കളപ്പുര, പ്രിന്റോ ചെറിയാൻ, ആൽബിൻ വറപോള, ഡിജോ വട്ടോത്ത്, മാത്യു അറയ്ക്കൽ, വി.പി. ജോഷി എന്നിവർ പങ്കെടുത്തു. ഫോട്ടോ: യൂത്ത് ഫ്രണ്ട് എം നേതൃത്വത്തിലുള്ള കാരുണ്യ തണൽ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.