നെടുങ്കണ്ടം: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ അജീഷ് മുതുകുന്നേലിനെ തെരഞ്ഞെടുത്തു. അജീഷിന് 14 വോട്ടും എതിര്‍ സ്ഥാനാർഥി കോണ്‍ഗ്രസിലെ എം.എസ്. മഹേശ്വരന് എട്ട് വോട്ടും ലഭിച്ചു. ഏപ്രിലിൽ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന 17ാം വാര്‍ഡ് അംഗം ഷിബു ചെരികുന്നേലും കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. ഇടതു മുന്നണി ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കി ഈ മാസം ഏഴിന് സിജോ നടക്കല്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തുടര്‍ന്ന് നടന്ന യോഗത്തില്‍ അജീഷ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ഇതിനിടെ, അജീഷിനെ വൈസ് പ്രസിഡന്‍റാക്കുന്നതിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തുകയും ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിക്കാതിരിക്കാനാണ് താന്‍ സാങ്കേതികമായി യു.ഡി.എഫിന് വോട്ട് ചെയ്തതെന്ന് ഷിബു ചെരികുന്നേല്‍ പറഞ്ഞു. idl ndkm അജീഷ് മുതുകുന്നേല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.