പീരുമേട്: കണ്ടക്ടർ പറഞ്ഞതിനെ തുടർന്ന് ബസിൽനിന്ന് ചാടിയ വിദ്യാർഥിക്ക് പരിക്ക്. പെരുവന്താനത്തെ സ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി നിജോ ഷാജിക്കാണ് പരിക്കേറ്റത്. ചങ്ങനാശ്ശേരിയിൽനിന്ന് കട്ടപ്പനക്കുപോയ സ്വകാര്യ ബസിൽനിന്നാണ് ബുധനാഴ്ച 4.45ന് അപകടമുണ്ടായത്. പള്ളിക്കുന്നിന് സമീപം അഞ്ചര എന്ന സ്ഥലത്ത് സ്റ്റോപ് ഇല്ലെന്നും ബസ് വേഗത കുറക്കുമ്പോൾ ചാടിയിറങ്ങണമെന്നുമാണ് കണ്ടക്ടർ പറഞ്ഞത്. ബസിൽനിന്ന് ചാടിയ കുട്ടി റോഡിൽ വീഴുകയും ഇതുകണ്ട് ബസ് നിർത്തി കുട്ടിയെ ബസിൽ കയറ്റി ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.