ഇടുക്കി: പട്ടികവര്‍ഗ വിഭാഗത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരും ബിരുദധാരികളുമായ യുവതി-യുവാക്കളില്‍നിന്ന് സൗജന്യ സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40പേര്‍ക്ക് പൂർണമായും മികവിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം പ്രവേശനം നല്‍കുന്നതും തുടര്‍ന്ന് ഒരുമാസം ഭക്ഷണ-താമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഓറിയന്‍റേഷന്‍ ക്യാമ്പ് നടത്തും. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്‍റെയും ജാതിവരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ്ഭവന്‍, തിരുവനന്തപുരം- 695033 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷഫോമുകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ഇടുക്കി ഐ.ടി.ഡി പ്രോജക്ട് ഓഫിസ്, അടിമാലി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്ര ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ്മണി എന്നിവയുള്‍പ്പെടെ ചെലവുകള്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് നല്‍കും. ഫോണ്‍: 04862 222399.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.