ബാഡ്മിന്‍റൺ മത്സരത്തിൽ മൂലമറ്റം സ്വദേശിക്ക് സ്വർണം

മൂലമറ്റം: മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്‍റൺ (സിംഗിൾസ്) മത്സരത്തിൽ മൂലമറ്റം സ്വദേശിക്ക് സ്വർണം. മാസ്റ്റേഴ്‌സ് ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് നടത്തിയ 45 വയസ്സിന്​ മുകളിലുള്ളവരുടെ ഷട്ടിൽ ബാഡ്മിന്‍റൺ (സിംഗിൾസ്) മത്സരത്തിലാണ് കേരളത്തെ പ്രതിനിധാനം ചെയ്ത പി.സി. രമേശ് സ്വർണം നേടിയത്. അടുത്ത മാസം കൊറിയയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ജില്ലയിൽനിന്ന്​ ആദ്യമായാണ് ദേശീയ ബാഡ്​മിന്‍റൺ മത്സരത്തിൽ ഒരാൾ ദേശീയ പുരസ്‌കാരം നേടുന്നത്. പൈനാവ് പളിയക്കുടിയിൽ രമേശ് ഇപ്പോൾ മൂലമറ്റം കെ.എസ്.ഇ.ബിയിൽ വർക്കറായി ജോലി നോക്കുന്നു. ദീപയാണ് ഭാര്യ. മക്കൾ: ഋതിക്, ഋതിക. tdg mltm 9 പി.സി. രമേശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.