തൊടുപുഴ: തൊടുപുഴ-പാലാ റൂട്ടിലെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് നാളുകളേറെ. ഇവിടെ ഡ്രൈവര്‍മാര്‍ക്ക് നല്ല രീതിയില്‍ മുന്നോട്ടുള്ള കാഴ്ച ലഭിക്കാന്‍ ആണ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കെ.എസ്.ടി.പി നിര്‍മിച്ച റോഡില്‍ അനര്‍ട്ടിനായിരുന്നു ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ചുമതല. എന്നാല്‍, റോഡ് നിര്‍മാണം പൂര്‍ത്തിയായി ലൈറ്റുകള്‍ സ്ഥാപിച്ചതിനുശേഷം ഇവ ഒന്നൊന്നായി തകരാറിലാകുകയായിരുന്നു. അനര്‍ട്ടിൻെറ ഊര്‍ജ മിത്ര പദ്ധതി വഴിയാണ് സ്ഥാപിച്ചത്. തൊടുപുഴ മുതല്‍ പാലാ വരെയുള്ള ഭാഗത്തെ ലൈറ്റുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലതില്‍നിന്നും ബാറ്ററി മോഷണം പോയിട്ടുണ്ട്. പാനല്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ പലതും വാഹനമിടിച്ചും മറ്റും തകരുകയും ചെയ്തിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് സാധാരണ അപകടങ്ങള്‍ ഉണ്ടാകുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കൊടും വളവുകളില്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനം നിയന്ത്രിക്കുന്നത് ഏറെ ശ്രമകരവുമാണ്. അതേസമയം ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതി തയാറാക്കിയതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.