തൊടുപുഴ: സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പുപിടിത്തത്തിലും അവയെ പുനരധിവസിപ്പിക്കുന്നതിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകി. ശനിയാഴ്ച തൊടുപുഴ അഗ്നിരക്ഷ നിലയത്തിൽ നടന്ന പരിശീലന പരിപാടിക്ക് തിരുവനന്തപുരം കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ നേതൃത്വം നൽകി. സ്റ്റേഷൻ ഓഫിസർ ഇൻചാർജ് ടി.കെ. ജയറാം അധ്യക്ഷതവഹിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പാമ്പിനെ പിടിക്കാൻ ലൈസൻസും സർട്ടിഫിക്കറ്റും നൽകി. തൊടുപുഴ അഗ്നിരക്ഷ നിലയത്തിന് കീഴിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലും പാമ്പിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. മുപ്പതോളം പേരാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്. പ്രതിഫലം കൂടാതെ സന്നദ്ധപ്രവർത്തനങ്ങളിൽ താൽപര്യ മുള്ളവർക്ക് പ്രായ, ലിംഗഭേദമില്ലാതെ അഗ്നിരക്ഷ വകുപ്പിന് കീഴിലെ സിവിൽ ഡിഫൻസിൽ ചേർന്ന് പ്രവർത്തിക്കാൻ www.cdsfire.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം. TDL PAMPU സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.