മുല്ലക്കാനത്തേക്ക്​ ദുരിതയാത്ര

ചെറുതോണി: കുടിയേറ്റം കഴിഞ്ഞ് 60 വർഷം പിന്നിടുമ്പോഴും വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്തേക്ക്​ യാത്രായോഗ്യമായ റോഡില്ല. പഞ്ചായത്ത് ഓഫിസിന് അരക്കിലോമീറ്റർ സമീപത്ത് കിടക്കുന്ന റോഡാണ് വള്ളാടിക്കവല-മുല്ലക്കാനം-ലക്ഷംകവല റോഡ്. മുല്ലക്കാനം ഭാഗത്ത് മാത്രമായി ഇരുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. മഴക്കാലമായാൽ ഇതുവഴി സഞ്ചരിക്കുക ദുരിതമാണ്. 50 മീറ്റർ റോഡ് വനത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ഈകാര്യം പറഞ്ഞ് വനംവകുപ്പ് റോഡ് നിർമാണത്തിന് തടസ്സമാകുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വാഴത്തോപ്പ് പഞ്ചായത്ത് റോഡിനെ അവഗണിക്കുന്നത്. നിരവധി കിടപ്പുരോഗികളും ഈ പ്രദേശത്തുണ്ട്. ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഇവർക്ക് പുറത്തേക്കുപോകുവാൻ വാഹനങ്ങളും റോഡി‍ൻെറ ശോച്യാവസ്ഥ മൂലം ലഭിക്കാറില്ല. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുവാൻ ഇരുചക്ര വാഹനത്തിനുപോലും കടന്നുവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പഞ്ചായത്ത് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. TDL MULLAKKANAM തകർന്ന മുല്ലക്കാനം-ലക്ഷംകവല റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.