തൊടുപുഴ: രാജീവ് ഗാന്ധി 31ആം രക്തസാക്ഷി ദിനാചരണം കെ.പി.എസ്.ടി.എ നേതൃത്വത്തിൽ ആചരിച്ചു. തൊടുപുഴയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. 21ആം നൂറ്റാണ്ടിലേക്ക് ഭാരതത്തെ കൈപിടിച്ചുനടത്തിയ ക്രാന്തദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എം. ഫിലിപ്പച്ചൻ അധ്യക്ഷതവഹിച്ചു. പി.കെ. ഷാജിമോൻ, വി.ഡി. എബ്രഹാം, സി.കെ. മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, പി.എം. നാസർ, ഷെല്ലി ജോർജ് എന്നിവർ സംസാരിച്ചു. FOTO - TDL KPSTA കെ.പി.എസ്.ടി.എ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.