വൈദ്യുതി തൂൺ മാറ്റിസ്ഥാപിക്കണമെന്ന്

കുടയത്തൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന ആവശ്യം. കുടയത്തൂർ മുസ്​ലിംപള്ളി കവലക്ക്​ സമീപമുള്ള കുഴിമണ്ഡപത്തിൽ കോളനിയിലേക്കുള്ള നടപ്പുവഴിയോട് ചേർന്നാണ് അപകട ഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റ്. 30ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയാണിത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധിപേരാണ് ഏതുസമയവും താഴെവീഴാവുന്ന പോസ്റ്റിന് സമീപത്തിലൂടെ സഞ്ചരിക്കുന്നത്. പ്രദേശവാസികൾ നിരവധിതവണ വൈദ്യുതി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതാണ്. ഉടൻ ശരിയാക്കാം എന്ന മറുപടി നാട്ടുകാർ കേൾക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ദ്രവിച്ച വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി പുതിയത് ഇടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.