അടിമാലി: മഴയിൽ താളംതെറ്റി പഞ്ചായത്തുകളിലെ മഴക്കാലപൂർവ ശുചീകരണ, പ്രതിരോധ പ്രവർത്തനങ്ങൾ. പകർച്ചവ്യാധികൾ തടയാൻ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ശുചീകരണം നടത്തിയിരുന്നത്. ജൂണിൽ പെയ്യാറുള്ള മഴ നേരത്തേയെത്തിയതാണ് പ്രവർത്തനങ്ങൾക്കു പ്രതിസന്ധി സൃഷ്ടിച്ചത്. അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, സേനാപതി, വാത്തിക്കുടി തുടങ്ങി ഭൂരിഭാഗം പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ മുടങ്ങി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മാർച്ചിൽത്തന്നെ യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾ മുൻകൈയെടുത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മഴയെത്തുടർന്ന് മുടങ്ങിയ നിലയിലാണ്. ശക്തമായി മഴ തുടരുന്നതിനാൽ ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.