മഴക്കാല മോഷണത്തിനെതിരെ പൊലീസിൻെറ 'സേഫ് കട്ടപ്പന കട്ടപ്പന: മഴക്കാല മോഷണത്തിനെതിരെ പൊലീസിൻെറ 'സേഫ് കട്ടപ്പന' പദ്ധതി. മഴക്കാലത്ത് മോഷണം കൂടാൻ സാധ്യതയുള്ളതിനാൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻെറ നേതൃത്വത്തിൽ കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ടാക്സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി സേഫ് കട്ടപ്പന പദ്ധതിക്ക് രൂപം നൽകി. യോഗത്തിൽ കട്ടപ്പന സി.ഐ വിശാൽ ജോൺസൻ, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. *പ്രധാന നിർദേശങ്ങൾ: പൊതുജനങ്ങൾ വീടിൻെറ കതകും മറ്റും അടച്ച് ഉറപ്പ് ബലപ്പെട്ടതാണെന്ന് ഉറപ്പു വരുത്തണം. പഴകിയ ഓടാമ്പലുകളും ലോക്കുകളും മാറ്റി സ്‌ഥാപിക്കണം. റെസിഡന്റ്സ് അസോസിയേഷനുകൾ വാട്സ്ആപ്പ് ഗ്രൂപ്പിന് രൂപം നൽകുകയും എന്തെങ്കിലും മോഷണമോ അത്യാഹിതമോ സംഭവിച്ചാൽ ഗ്രൂപ് കാളിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്യണം. ടൗണിലെയും വീടുകളിലെയും കേടായ കാമറകൾ നന്നാക്കി വെക്കണം. ഒറ്റക്ക് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വേണ്ട സഹായങ്ങൾ റെസിഡന്റ്സ് അസോസിയേഷനുകൾ അവരുടെ ഏരിയയിൽ നൽകുക, വ്യാപാര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി പൊലീസിൻെറ നമ്പർ കരുതണം പരിസരങ്ങളിൽ അപരിചിതരായ ആളുകളെ സംശയകരമായ രീതിയിൽ കണ്ടാൽ പൊലീസിൽ അറിയിക്കുക സ്വർണാഭരണങ്ങൾ-പണം തുടങ്ങിയ വില കൂടിയ വസ്തുക്കൾ വീട്ടിൽ വെച്ചിട്ട് പുറത്ത് പോകാതിരിക്കുക പൊലീസിൻെറ ഫോൺ നമ്പർ എല്ലാവരും കൈയിൽ കരുതുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.