കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്‍റെ നേതൃത്വത്തിൽ കാൽവരി മൗണ്ട് ടീ നഗറിൽ ദേശീയ . തമിഴ്നാട്ടിൽനിന്നും വയനാട്ടിൽനിന്നും വൻതോതിൽ തേയില ഇടുക്കിയിലേക്ക് ഫാക്ടറികളിലെത്തിച്ച് വ്യാപാരം നടത്തുമ്പോൾ ഇടുക്കിയിലെ പച്ച കൊളുന്തിന്‍റെ വില ഇടിയുകയാണെന്നും ഇത് ചെറുകിട തേയില കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ചെറുകിട തേയില കർഷക ജില്ല ചെയർമാൻ വൈ.സി സ്റ്റീഫൻ പറഞ്ഞു. പച്ചക്കൊളുന്ത് വ്യാപാരത്തിലെ ചിറ്റമ്മ നയം ഫാക്ടറികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുതിർന്ന തേയില കർഷകനായ ജോസഫ് പാലന്താനത്തിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.