തൊടുപുഴ: വീടിന് സമീപം വിണ്ടുകീറി നിൽക്കുന്ന കൂറ്റൻ പാറ നാലു കുടുംബത്തിന്‍റെ ഉറക്കംകെടുത്തിയിട്ട് നാളുകളായി. ജീവന് ഭീഷണി സൃഷ്ടിക്കുന്ന പാറ പൊട്ടിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. മഴക്കാലംകൂടി എത്തിയതോടെ ഇവരുടെ നെഞ്ചിൽ തീയാണ്. കുമാരമംഗലം പഞ്ചായത്തിൽ ഏഴല്ലൂർ പ്ലാന്‍റേഷനിലാണ് കൂറ്റൻ പാറ. ഇതിന് താഴെയായി നാലു വീടുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ നിൽക്കുന്നതുകൊണ്ട് ആദ്യമൊന്നും പ്രശ്നമായി കണ്ടിരുന്നില്ല. എന്നാൽ, മേയ് ഒന്നിന് വലിയ ശബ്ദം പാറയിൽനിന്ന് കേട്ടതായി സമീപത്തെ വീട്ടുകാർ പറയുന്നു. പാറക്കടുത്ത് വന്ന് നോക്കുമ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപെടുന്നത്. ഇതോടെയാണ് ഭീതി ഉടലെടുത്തത്. വിള്ളലിനിടയിലൂടെ മരവും വളരുന്നതിനാൽ ഉരുണ്ട് വരുമോ എന്ന പേടിയാണ് ഇപ്പോൾ. ദിവസം കഴിയുന്തോറും വിള്ളൽ കൂടിവരുന്നതായി സമീപവാസികൾ പറയുന്നു. പഞ്ചായത്തധികൃതർ, വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്. ഏഴല്ലൂർ പ്ലാന്റേഷൻ ആറുകണ്ടത്തിൽ രാജുമോൻ, അറയ്ക്കൽ സബിത അനീഷ്, മേരി അഗസ്റ്റിൻ എന്നിവരുടെ വീടാണ് പാറക്ക് സമീപം ഉള്ളത്. ഇതിന് താഴെയും വീടുകളുണ്ട്. വീടുകളുടെ 15 മീറ്റർ മാത്രം അകലത്തിലാണ് പാറ. തങ്ങൾക്ക് എങ്ങോട്ടും പോകാൻ ഇടമില്ലെന്നും അധികൃതർതന്നെ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം, സ്ഥലം സന്ദർശിച്ചതായും സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ പാറ പൊട്ടിച്ച് നീക്കാൻ എസ്റ്റിമേറ്റ് എടുക്കാൻ നിർദേശം നൽകിയതായും കലക്ടർക്ക് റിപ്പോർട്ട് നൽകിയതായും തൊടുപുഴ തഹസിൽദാർ മോഹനകുമാരൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു. TDL PARA വീടുകൾക്ക് ഭീഷണിയായി വിള്ളൽ വീണ് നിൽക്കുന്ന കൂറ്റൻ പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.