മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ത്തി

മുട്ടം: മൂവാറ്റുപുഴയിലെ പ്രളയ സാധ്യത കണക്കിലെടുത്ത് . 40 മീറ്ററിന് മുകളിലായിരുന്ന ജലനിരപ്പ് താഴ്ത്തി 38.20 മീറ്ററിലെത്തിച്ചു. എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ നിർദേശപ്രകാരമാണ് ജലനിരപ്പ് താഴ്ത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ നിരവധി വീടുകൾ വെള്ളത്തിലാകുകയും ചെയ്തു. ഇതേത്തുടർന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടന്‍റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കണമെന്ന് തീരുമാനം എടുത്തിരുന്നു. 36.9 മീറ്ററിൽ നിലനിർത്തണമെന്നായിരുന്നു തീരുമാനം. ഇതിലേക്ക് എത്തിച്ചാൽ വിവിധ പഞ്ചായത്തുകളിലെ 20ൽ അധികം കുടിവെള്ള സ്രോതസ്സുകൾ പൂർണമായി വറ്റുമെന്ന് ഉറപ്പാണ്. ആയതിനാൽ ജലവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm ജലനിരപ്പ് താഴ്ന്ന മലങ്കര ജലാശയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.