അടിമാലി: പന്നിയാർകൂട്ടിയിൽ മാങ്ങ കയറ്റിവന്ന പിക്അപ് വാൻ റോഡിന്‍റെ തിട്ടയിലിടിച്ചുമറിഞ്ഞു. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള കുളത്രക്കുഴി ഈറക്കുഴ വളവിന് സമീപം വ്യാഴാഴ്ച പുലർച്ചയാണ് അപകടം. തമിഴ്നാട്ടിൽനിന്ന് മാങ്ങകയറ്റി പെരുമ്പാവൂർ ഭാഗത്തേക്കുപോയ പെരുമ്പാവൂർ സ്വദേശിയുടെ പിക്അപ് വാനാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ഇറക്കത്തിലുള്ള വലിയ വളവിൽ നിയന്ത്രണംവിട്ട് റോഡരികിലുള്ള കട്ടിങ്ങിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. ഇതിന് മുകളിലെ വളവിൽ മിൽക്ക് ടാങ്കർ ഉൾപ്പെടെ നാല് വലിയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. രാജാക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മുമ്പ് ലോറി അപകടത്തിൽ ഒരാൾ മരിച്ചെങ്കിലും റോഡിന്‍റെ അലൈൻമെന്‍റ് മാറ്റാൻ നടപടി ഉണ്ടായിട്ടില്ല. idl adi 8 pic up ചിത്രം: പന്നിയാർകൂട്ടിയിൽ അപകടത്തിൽപ്പെട്ട പിക്അപ് വാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.