കല്ലാര്‍ ഡാം ഇന്ന് തുറക്കും

add to p2 lead തൊടുപുഴ: റിസർവോയര്‍ ഏരിയ വൃത്തിയാക്കുന്നതിനും മഴക്ക്​ മുന്നോടിയായി ഷട്ടറിന്റെ അറ്റകുറ്റപ്പണിക്കുമായി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെ.മീറ്റർ ഉയര്‍ത്തി സെക്കൻഡിൽ അഞ്ച് മീറ്റർ ക്യൂബ് എന്ന തോതില്‍ മേയ് 20 മുതല്‍ 26വരെയുള്ള ദിവസങ്ങളില്‍ പലപ്രാവശ്യമായി ജലം തുറന്നുവിടും. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരയിലുമുള്ളവർ അതിജാഗ്രത പാലിക്കണമെന്ന്​ കലക്ടര്‍ അറിയിച്ചു. മറയൂർ റോഡിൽ വെള്ളക്കെട്ട് മറയൂർ: കനാൽ അടഞ്ഞതിനെ തുടർന്ന്​ മറയൂർ റോഡിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടു. മലനിരകളിൽ മഴ ശക്തമായതോടെ വലതുകര കനാലിൽ വെള്ളം കൂടിയതും ചപ്പും ചവറും അടഞ്ഞതുമാണ്​ റോഡിൽ വെള്ളം തോടുപോലെ ഒഴുകാൻ കാരണം. മറയൂർ ചന്ദന റിസർവിലൂടെയുള്ള കനാൽ, മറയൂർ ഗ്രാമം റോഡിൽ ഡി.എഫ്.ഒ ഓഫിസിനു സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ​TDL MARAYOOR VELLAKETTU കനാൽ അടഞ്ഞതിൽ നിറഞ്ഞൊഴുകുന്ന മറയൂർ ടൗണിലേക്കുള്ള റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.