ബാബരി ആവർത്തിക്കാനുള്ള ഫാഷിസ്റ്റ് ശ്രമം അനുവദിക്കരുത് -എസ്.എസ്.എഫ്

തൊടുപുഴ: കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ അവകാശ വാദമുന്നയിച്ച് ബാബരി ആവർത്തിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ രാജ്യം ഒന്നിച്ച് ചെറുക്കണമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി. എസ്.എസ്.എഫ് സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ. ജാഫർ, മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ്​ ജഅ്​ഫർ കോയ തങ്ങൾ, സെക്രട്ടറി ടി.കെ. അബ്ദുൽ കരീം സഖാഫി, അഹമദ് ജിഫ്രി തങ്ങൾ, എം.പി. അബ്ദുൽകരീം സഖാഫി, ശിഹാബുദ്ദീൻ സഖാഫി, എ.ജെ. അജ്മൽ സഖാഫി എന്നിവർ സംസാരിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണത്തിന് നേതൃത്വം നൽകി. TDL thartheel: എസ്.എസ്.എഫ് തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ് ഫിനാലെ ദേശീയ പ്രസിഡന്‍റ്​ ഡോ. ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.