'ജില്ല ആശുപത്രിയിലെ മാലിന്യം ജനങ്ങൾക്ക്​ ഭീഷണി'

തൊടുപുഴ: ജില്ല ആശുപത്രിയിൽനിന്നുള്ള മാലിന്യം തൊടുപുഴയിലെ ജനങ്ങളുടെ ആരോഗ്യത്തിന്​ ഭീഷണിയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ മനുഷ്യാവകാശ കമീഷന്​ റിപ്പോർട്ട് സമർപ്പിച്ചതായി ആർ.എസ്.പി ജില്ല സെക്രട്ടേറിയറ്റ് അംഗവും ആശുപത്രി മാനേജ്മെന്‍റ്​ കമ്മിറ്റി അംഗവുമായ വി.എസ്. അബ്ബാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാളുകളായി ആശുപത്രിയുടെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം മുറ്റത്തുകൂടി ഒഴുകി ഓടയിലും അവിടെനിന്ന്​ സമീപത്തെ തോട്ടിലും തുടർന്ന്​ തൊടുപുഴയാറ്റിലും എത്തുകയാണ്. ഇതിന്​ തൊട്ടുതാഴെയാണ്​ തൊടുപുഴയിലെ ജനങ്ങൾക്ക്‌ ശുദ്ധജലമെത്തിക്കുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. ഈ സംഭവം ചൂണ്ടിക്കാട്ടി താൻ സംസ്ഥാന മനുഷ്യാവകാശ കമീഷന്​ പരാതി നൽകിയതി‍ൻെറ അടിസ്ഥാനത്തിലാണ്​ ഡി.എം.ഒ അന്വേഷിച്ച്​ റിപ്പോർട്ട് സമർപ്പിച്ചതെന്ന്​ അബ്ബാസ്​ പറഞ്ഞു. മാലിന്യം ഒഴുകുന്നതുമൂലം 50 മീറ്റർ ചുറ്റളവിൽ ദുർഗന്ധം വമിക്കുകയാണെന്നും അടിയന്തര നടപടി ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്​. ഇതിന്​ ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരെ സർവിസിൽനിന്ന്​ മാറ്റിനിർത്തി പ്രശ്നത്തിന്​ അടിയന്തര പരിഹാരം കാണണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ജില്ല നീന്തൽ ചാമ്പ്യൻഷിപ് തൊടുപുഴ: ജില്ല ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ് 22ന്​ രാവിലെ 11 മുതൽ വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ നടക്കും. അഞ്ച്​ ഗ്രൂപ്പുകളായാണ് മത്സരം. ഫോൺ: 944 7223674. വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം തൊടുപുഴ: 2000 ജനുവരി ഒന്ന്​ മുതല്‍ 2022 മാര്‍ച്ച് 31വരെ കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. നേരിട്ടോ ദൂതന്‍ വഴിയോ തപാല്‍ മാര്‍ഗമോ 31വരെ പുതുക്കാമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04862 222904.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.