അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ . വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണം. ദേശീയപാത അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതുവഴി ഗതാഗതം നിലക്കുന്ന സാഹചര്യമാണ്. ഒരുവർഷം മുമ്പാണ് പാതയിൽ വീതികുറവുള്ള ഭാഗത്താണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണഭിത്തി തകർച്ചയിലായത്. ഫില്ലിങ് സൈഡ് 500 അടിയിലേറെ ആഴമുള്ള കൊക്കയാണ്. അറ്റകുറ്റപ്പണിക്ക് അധികൃതർ കൂട്ടാക്കാത്ത സാഹചര്യത്തിൽ അടുത്തനാളിൽ കൂടുതൽ ദൂരത്തിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ ഇതുവഴി സുഗമമായ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് അധികൃതർ ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചതല്ലാതെ ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിച്ചില്ല. ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയാൽ ദേശീയപാത വഴി അടിമാലി, മൂന്നാർ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലക്കും. idl adi 5 n h ചിത്രം - ദേശീയപാതയിൽ റോഡരിക് ഇടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.