നെടുങ്കണ്ടം: യാത്രക്കാരുടെ തലക്കുമീതെ നിലംപൊത്താറായി ഉപയോഗയോഗ്യമല്ലാത്ത സോഡിയം വേപ്പര്‍ലാമ്പ്. നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന പാതയോരത്താണ് ഏതുസമയത്തും നിലംപൊത്താറായ അവസ്ഥയില്‍ ഇളകിയാടുന്ന വഴിവിളക്കുള്ളത്. വര്‍ഷങ്ങളായി ഉപയോഗശൂന്യമായ ഈ ലാമ്പ് അഴിച്ചുമാറ്റാന്‍ വൈദ്യുതി ബോര്‍ഡോ പഞ്ചായത്തോ തയാറാവുന്നില്ല. ദിനേന ആയിരത്തിലധികം ആളുകളും നൂറുകണക്കിന് വാഹനങ്ങളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന റോഡിനോട് ചേര്‍ന്ന് റവന്യൂ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് വഴിവിളക്ക്. താലൂക്ക് ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, മിനി സിവില്‍സ്‌റ്റേഷന്‍, കോടതികള്‍, നികുതി ഓഫിസുകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പോകുന്ന വഴിയിലാണ് കേവലം ചെറിയ ഒരു വയറില്‍ ലാമ്പ് ആടിനില്‍ക്കുന്നത്. ചെറിയ കാറ്റില്‍പോലും ലാമ്പ് ഇളകിയാടുന്ന അവസ്ഥയാണ്. idl ndkm ഇളകിയാടുന്ന സോഡിയം വേപ്പര്‍ലാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.