തൊടുപുഴ: കാർഷിക വികസന ബാങ്കിന്‍റെ വ്യാജമെന്ന് സംശയിക്കുന്ന തിരിച്ചറിയൽ കാർഡുകൾ പിടികൂടി. കാർഡുമായി വിതരണത്തിനെത്തിയതായി സംശയിക്കുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന തൊടുപുഴ കാർഷിക വികസന ബാങ്കിലെ അംഗങ്ങളായ 10 പേരുടെ തിരിച്ചറിയൽ കാർഡുകളാണ് മുട്ടം ടൗണിന് സമീപത്തുവെച്ച് യു.ഡി.എഫ് പ്രവർത്തകർ പിടികൂടിയത്. കേരള കോൺഗ്രസ് എം നേതാവിന്‍റെ കാറിൽനിന്നാണ് കാർഡ് പിടികൂടിയതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. കാർഡ് പിടികൂടിയ ഉടൻ നേതാവ് അടക്കമുള്ളവർ കടന്നുകളഞ്ഞതായി യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾക്കൊപ്പം എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ നോട്ടീസും വോട്ടിങ് നമ്പർ സ്ലിപ്പും കണ്ടെത്തി. യു.ഡി.എഫ് പ്രവർത്തകർ അറിയിച്ചതനുസരിച്ച് മുട്ടം പൊലീസ് എത്തി 10 കാർഡും കാറും കസ്റ്റഡിയിലെടുത്തു. ഇവിടെനിന്ന് ലഭിച്ച തിരിച്ചറിയിൽ കാർഡുകൾ സഹകരണ വകുപ്പ് രജിസ്ട്രാറുമായി ബന്ധപ്പെട്ട ശേഷം മാത്രമേ കേസ് എടുക്കുകയുള്ളൂവെന്ന് മുട്ടം എസ്.എച്ച്.ഒ പറഞ്ഞു. വ്യാജ കാർഡുമായി എത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ച് തടഞ്ഞതിനെ തുടർന്ന് പൊലീസും യു.ഡി.എഫ് പ്രവർത്തകരും വാക്കേറ്റത്തിലെത്തി. tdl mltm 6 പിടികൂടിയ ബാങ്ക് തിരിച്ചറിയൽ കാർഡ് tdl mltm7 വ്യാജ തിരിച്ചറിയൽ കാർഡുമായി എത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.