വിനോദസഞ്ചാര മേഖലക്ക്​ വെല്ലുവിളിയായി വേനൽമഴ

മൂന്നാർ: അപ്രതീക്ഷിതമായി പെയ്ത വേനൽമഴ മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക്​ തിരിച്ചടിയായി. വ്യാഴാഴ്ചയുണ്ടായ കനത്ത മഴയും കാറ്റും പുഷ്പമേളയടക്കമുള്ളവയെ പ്രതികൂലമായി ബാധിച്ചു. ഈമാസം പത്തുവരെ നിശ്ചയിച്ചിരുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പുഷ്പമേള വൻ വിജയമായിരുന്നു. വിദേശിയരടക്കം കൂടുതൽ വിനോദസഞ്ചാരികൾ എത്തിയതോടെ 15 വരെ പുഷ്പമേള നീട്ടുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച മുഴുവൻ സമയവും കനത്തമഴ പെയ്തതോടെ സഞ്ചാരികൾ കുറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും മഴ പെയ്തത് സന്ദർശകരുടെ എണ്ണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ടൂറിസം മേഖല. വ്യാഴാഴ്ച മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മാട്ടുപ്പെട്ടിയിലെ ബോട്ടിങ്ങും നിർത്തി​വെച്ചിരുന്നു. രാജമലയിലും മഴ തിരിച്ചടിയായി. വേനൽമഴ തുടർന്നാൽ അവധി ആഘോഷിക്കാനുള്ള സന്ദർശകരുടെ വരവ് കുറയുമെന്ന ആശങ്കയും പെരുകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.