ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

തൊടുപുഴ: ജി.എസ്.ടിയുടെ പ്രാരംഭകാലത്തുണ്ടായ തെറ്റുകൾ തിരുത്തുന്നതിന് ഡീലർമാർക്ക് അവസരം നൽകണമെന്ന്​ കേരള ആവശ്യപ്പെട്ടു. കുടിശ്ശിക അടക്കുന്നതിന് ആംനസ്റ്റി സ്കീം പ്രഖ്യാപിക്കുക, നോട്ടിഫിക്കേഷനിലൂടെ മുന്നറിയിപ്പില്ലാതെ നിയമങ്ങൾ നടപ്പാക്കുന്ന രീതി നിർത്തലാക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിൽ അധികാരികളോടും ആവശ്യപ്പെട്ടു. കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ല സമ്മേളനം തൊടുപുഴയിൽ സംഘടന സംസ്ഥാന പ്രസിഡന്‍റ്​ പി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.എസ്. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി സുനീർ ഇബ്രാഹിം, കണക്ക്​ വി.കെ. യൂനുസ് എന്നിവർ അവതരിപ്പിച്ചു. കെ.പി. ഹരീഷ്, കെ.എം. ശിവകുമാർ, എ. അഭിലാഷ്, മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. ടി.ജെ. തോമസ് സ്വാഗതവും സിജോ മാത്യു നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പ് കാളിയാർ: സെന്‍റ്​ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്‌.എസ്‌ യൂനിറ്റിന്‍റെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഒന്നുവരെ സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം, ശ്വസകോശരോഗ വിഭാഗം, നേത്രരോഗ വിഭാഗം, നാഡി രോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ശിശുരോഗ വിഭാഗം എന്നീ സ്പെഷാലിറ്റി ഡിപ്പാർട്മെന്റുകൾ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.എ. ബിജു ക്യാമ്പ് ഉദ്​ഘാടനം ചെയ്യും. തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പരിപാടികൾ ഇന്ന്​ അറക്കുളം പുത്തൻപള്ളി പാരിഷ്​ ഹാൾ: റബർ ഉൽപാദക സംഘം വാർഷിക പൊതുയോഗവും സബ്​സിഡി വിതരണവും -ഉച്ച. 2.00 പൊട്ടൻകാട്​ സെന്‍റ്​ അഗസ്റ്റ്യൻ ചർച്ച്​: തിരുനാൾ ആഘോഷങ്ങൾക്ക്​ കൊടിയേറ്റ്​ -വൈകു. 5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.