കാക്കിയുടെ കരുത്തറിയിച്ച് ജില്ല പൊലീസിന്‍റെ പ്രദർശനം

ഇടുക്കി: സർക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ നഗരിയില്‍ കാക്കിയുടെ കരുത്തറിയിച്ച് ജില്ല ​പൊലീസിന്റെ പ്രദര്‍ശന സ്റ്റാള്‍. 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ജില്ല പൊലീസ് രണ്ടിടത്തായാണ്​ സ്റ്റാളുകൾ സജ്ജീകരിച്ചത്. പൊലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകള്‍, വിവിധ തരം ഡിറ്റക്ടറുകള്‍, കേരള പൊലീസിന്റെ വാര്‍ത്തവിനിമയ വിഭാഗം, അതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളൊക്കെയും കണ്ടറിയാനുള്ള സൗകര്യം സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പൊലീസിന്‍റെ സ്ത്രീ സുരക്ഷ സ്വയരക്ഷ പരിശീലന പദ്ധതിയുടെ ഭാഗമായൊരു സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡിറ്റക്ടറുകളുടെ പ്രദര്‍ശനമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്​. എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍ ഫിഡോ എക്‌സ് 2, മെറ്റല്‍ ഡിറ്റക്ടര്‍ എച്ച്.എച്ച്.എം.ഡി, ഡോര്‍ ഫ്രെയിം ഡിറ്റക്ടര്‍, ഡീപ്​ സെര്‍ച് മെറ്റല്‍ ഡിറ്റക്ടര്‍ ഡി.എസ്.എം.ഡി തുടങ്ങി സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പൊലീസ് സേന ഉപയോഗിക്കുന്ന ഡിറ്റക്ടറുകളും പ്രവര്‍ത്തനരീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാം. തിരുവനന്തപുരം പൊന്‍മുടി, ഇടുക്കി രാജമല, പാലക്കാട് നെല്ലിയാമ്പതി, വയനാട് കുറിച്ചിയാര്‍മല, കാസര്‍കോട്​ മാവുങ്കല്‍ തുടങ്ങി അഞ്ചിടത്ത്​ സ്ഥാപിച്ച ജാക്കുകളുടെ മോഡലുകളും രാജമലയിലെ ജാക് ടു റിപ്പീറ്റര്‍ സ്റ്റേഷന്റെ മോഡലും സ്റ്റാളിലുണ്ട്. ചിത്രം TDL Police stall: ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പൊലീസിന്‍റെ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിക്കുന്നു മ്ലാമലയിൽ പുലിയിറങ്ങി മ്ലാമല: വണ്ടിപ്പെരിയാർ-തേങ്ങാക്കൽ റോഡിൽ നൂറടി പാലത്തിനു സമീപം മിൽഗ്രാം എസ്റ്റേറ്റിൽ പുലിയിറങ്ങി. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചോടെയാണ്​ പുലിയെ കണ്ടത്. വഴിയാത്രക്കാർ ഉടൻ പാലം പണിയുന്ന തൊഴിലാളികളെ വിവരം അറിയിച്ചു. തുടർന്ന് ജനം തടിച്ചുകൂടി. എസ്റ്റേറ്റിലെ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പുലി ആളുകളെ കണ്ടതോടെ ഓടി മറഞ്ഞതായി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.