ഏലക്കായ മോഷണം: പ്രതി പിടിയിൽ

അടിമാലി: പൂപ്പാറയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ഏലക്കായ മോഷണം നടത്തിയയാൾ പിടിയിൽ. തമിഴ്​നാട് തേവാരം സ്വദേശി ഈശ്വർ ആണ്​(33) പിടിയിലായത്. മാർച്ച്‌ 31നാണ്​ സംഭവം. ഇടുക്കിയിൽനിന്ന്​ ഏലക്കായ വാങ്ങി തമിഴ്​നാട്ടിൽ എത്തിച്ച്​ കച്ചവടം നടത്തുന്ന വ്യാപാരിയെന്ന നിലയിൽ സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഉടമയില്ലാത്ത സമയം ചാക്കിൽ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്ക ഓട്ടോറിക്ഷയിൽ കയറ്റി ഇവിടെയുള്ള മറ്റൊരു സ്ഥാപനത്തിൽ എത്തിച്ച്​ വിൽപന നടത്തുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ മൊബൈൽ ലൊക്കേഷനിലൂടെ നടത്തിയ അന്വേഷണത്തിൽ തിരുപ്പൂരിൽനിന്ന്​ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. idl adi 4 teft ചിത്രം - മോഷണക്കേസിൽ പിടിയിലായ ഈശ്വർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.