ഇല്ലിത്തോട്ടിൽ ഇറങ്ങിയ കാട്ടാന
മലയാറ്റൂർ: ഇല്ലിത്തോട്ടിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. എവർഗ്രീൻ ഭാഗത്ത് വീടിനു മുന്നിലെ പൈപ്പിൽ വെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ഒടിച്ചു. താണിക്കാട്ട് വീട്ടിൽ 76 കാരിയായ തങ്കമണിയാണ് തലനാരിഴക്ക് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ എഴരക്കാണ് സംഭവം. കുടിവെള്ളം ശേഖരിക്കാൻ പൈപ്പിൻ ചുവട്ടിലെത്തിയ വീട്ടമ്മക്ക് മുന്നിൽ പെട്ടന്ന് കാട്ടാന എത്തുകയായിരുന്നു. തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചതോടെ വീട്ടമ്മ ഭയന്നോടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഈ ഭാഗങ്ങളിലെ വൈദ്യുതി വേലികൾ പരിശോധിക്കുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് ഈ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.