പറവൂർ നഗരസഭ സ്റ്റേഡിയം നിർമാണം ഡിസംബറില്‍ പൂർത്തിയാക്കും -മുഖ്യമന്ത്രി

പറവൂർ: 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന നഗരസഭ സ്റ്റേഡിയത്തിന്റെ നിർമാണം ഡിസംബറില്‍ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2024-2025 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് നഗരസഭ 20ാo വാർഡിൽ സ്റ്റേഡിയം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സ്റ്റേഡിയം നിർമാണത്തിന്‍റെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഏതാണ്ട് 50 ശതമാനം പൂർത്തിയായതായി കരാർ കമ്പനി യോഗത്തെ അറിയിച്ചു. ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

നിലവിലുള്ള ഗ്രൗണ്ടില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് 60 സെന്‍റിമീറ്ററോളം ഉയര്‍ത്തി ഗ്രൗണ്ടിന് ചുറ്റും വെള്ളം ഒഴുകിപ്പോകാൻ കാന, നാച്ചുറല്‍ ടര്‍ഫ്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, ഫെന്‍സിംഗ്, സിന്തറ്റിക് ടര്‍ഫ്, ഗ്രൗണ്ടിന് ചുറ്റും ഫ്ലഡ് ലൈറ്റ്, ഫെന്‍സിംഗ്, പുരുഷന്‍ മാര്‍ക്കും സ്ത്രീകൾക്കുമായി പ്രത്യേകം ശുചിമുറികൾ, ഡ്രസ്സിങ് റൂമുകള്‍, വാട്ടര്‍ ടാങ്ക്, സെക്യൂരിറ്റി ക്യാബിന്‍ എന്നിവ നിർമിക്കും.

ഗ്രൗണ്ടിന് ചുറ്റും നടക്കാവുന്ന രീതിയില്‍ ഇന്‍റര്‍ലോക്ക് ടൈല്‍സുകള്‍ വിരിച്ച് മനോഹരമാക്കും, ഇവിടെക്കുള്ള ലൈറ്റുകള്‍ മുഴുവനുമായി കണ്‍ട്രോള്‍ ചെയ്യാവുന്ന രീതിയില്‍ ഇലട്രിക്കല്‍ റൂം, അനുബന്ധ ഇലക്ട്രിക്, പ്ലമ്പിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുഴുവനായും ഡിസംബര്‍ ആദ്യത്തോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2027 ജനുവരി പറവൂരിലെ കളിക്കാര്‍ക്കായി സ്റ്റേഡിയം തുറന്നുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പത്മകുമാര്‍, സ്പോര്‍ട്ട് കേരള ഫൗണ്ടേഷന്‍ ചീഫ് എൻജിനീയര്‍ അനില്‍കുമാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ മനോജ്, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Paravur Municipality Stadium Construction to be Completed by December: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.