സുമൻ ഷെയ്ഖ്

37 കിലോ കഞ്ചാവ് എത്തിച്ചുനൽകിയ യുവാവ് പിടിയിൽ

പറവൂർ: പറവൂരിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയ കേസിൽ ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സുമൻ ഷെയ്ഖ് (23)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ല ഡാൻസാഫ് ടീമും മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് സുമൻ ഷെയ്ഖായിരുന്നു. ഇയാളെ പാലക്കാട് ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വെള്ളിയാഴ്ച പുലർച്ച ആർ.പി.എഫിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth Arrested for Supplying 37 kg Ganja in Paravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.