നാ​ട്ടി​ലി​റ​ങ്ങിയ കാ​ട്ടു​പോ​ത്ത്​

പു​ലി​ക്കും, കാ​ട്ടാ​ന​ക​ൾ​ക്കും പി​ന്നാ​ലെ കാ​ട്ടു​പോ​ത്തും നാ​ട്ടി​ലി​റ​ങ്ങി

മ​ഞ്ഞ​പ്ര: വ​ന​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് ഭീ​തി പ​ട​ർ​ത്തി. മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലെ പു​തു​മ​ന ഭാ​ഗ​ത്താ​ണ് കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത്.

രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി​യ പോ​ത്ത് ശാ​ന്ത സ്വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു. പ​റ​മ്പി​വീ​ട്ടി​ൽ ജെ​ന്നി സെ​ബാ​സ്​​റ്റി​െൻറ വീ​ട്ടി​ലാ​ണ് ആ​ദ്യം എ​ത്തി​യ​ത്. കാ​ര​ക്കാ​ട് വ​ന​ഭാ​ഗ​ത്ത് നി​ന്നാ​ണ് എ​ത്തി​യ​ത്. ക​ടു​കു​ള​ങ്ങ​ര, അ​മ​ലാ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ വി​ല​സി​യ പോ​ത്തി​നെ വ​ന​പാ​ല​ക​ർ എ​ത്തി പാ​ണ്ടു​പാ​റ ഭാ​ഗ​ത്തു​ള്ള വ​ന​ത്തിലേക്ക്​ ഓടിച്ചു. പു​ലി​ക്കും കാ​ട്ടാ​ന​ക​ൾ​ക്കും പി​ന്നാ​ലെ പോ​ത്തും എ​ത്തി​യ​ത് നാ​ട്ടു​കാ​രി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Wild buffalo appeared near puthumana town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.