എ.ഐ ചിത്രം

അ​ശാ​സ്ത്രീ​യ വൈദ്യുതി നിയന്ത്രണത്തിൽ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​വും രം​ഗ​ത്ത്

കൊ​ച്ചി: രാ​ത്രി​യും പ​ക​ലും ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ട്. അ​തി​നി​ടെ ക​റ​ന്‍റി​ന്‍റെ ഒ​ളി​ച്ചു​ക​ളി. രാ​ത്രി​കാ​ല വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ൽ സ​ഹി​കെ​ട്ട്​ ജ​നം. അ​സാ​ധാ​ര​ണ പ​വ​ർ ക​ട്ടി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. അ​ധി​കാ​രി​ക​ളു​ടെ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ക്കു​റ​വും വ​രു​ത്തി​വെ​ച്ച ദു​രി​ത​മാ​ണ്​ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന പ​രാ​തി സാ​ധ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ ശ​ക്​​ത​മാ​കു​ന്നു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും അ​ശാ​സ്ത്രീ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​ങ്ങ​ളും രം​ഗ​ത്തെ​ത്തി.

രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ ഓ​രോ പ്ര​ദേ​ശ​ത്തും ര​ണ്ടും മൂ​ന്നും ത​വ​ണ പ​വ​ർ​ക​ട്ട്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൂ​ട്​ ഉ​യ​ർ​ന്ന​തോ​ടെ ഫാ​നും എ.​സി​യും പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ ഉ​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​സ​മ​യ​ത്താ​ണ്​ ഏ​റെ​നേ​രം വൈ​ദ്യു​തി മു​ട​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​മാ​ണ്​ ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി​യും പ​വ​ർ​ക​ട്ടി​ന്​ പു​റ​മേ വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​കാ​റു​ണ്ട്.

രാ​ത്രി ഒ​ന്നി​ല​ധ​കം ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തോ​ടെ വ​യോ​ധി​ക​രും കൊ​ച്ചു​കു​ട്ടി​ക​ളും രോ​ഗി​ക​ളു​മാ​ണ്​ കൂ​ടു​ത​ൽ വ​ല​യു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും ആ​വ​ശ്യ​ത്തി​ന്​ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും അ​ടു​ക്ക​ള​യി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​മ​ട​ക്കം മ​തി​യാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​വ​ർ ക​ട്ടി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞാ​ലും വൈ​ദ്യു​തി ഏ​റെ​നേ​രം നി​ല​ക്കു​ന്ന​താ​യി ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഇ​ട​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്​ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ആ​ശു​പ​ത്രി​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്​ എ.​സി പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​റി​ന്​ കാ​ര​ണ​മാ​കു​ന്ന​താ​യും പ​റ​യു​ന്നു.

വൈ​ദ്യു​തി നി​യ​ന്ത്ര​ണം മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും വീ​ടു​ക​ളി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യു​ന്ന​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു. പ​വ​ർ ക​ട്ടി​ന്‍റെ മ​റ​വി​ൽ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​ധി​ക​സ​മ​യം വൈ​ദ്യു​തി മു​ട​ക്കം ഏ​ർ​പ്പെ​ടു​ത്തു​ന്നെ​ന്ന പ​രാ​തി​യു​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളും കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കും കൈ​യ്യാ​ങ്ക​ളി​യു​മു​ണ്ടാ​യി.

പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്നും ത​ക​രാ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ൽ യ​ഥാ​സ​മ​യം പ​ര​ഹ​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ്​ ജ​ന​ങ്ങ​ളു​ടെ പ​രാ​തി. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ശ്​​ച​യി​ച്ച​തി​ന​പ്പു​റ​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രി​ട​ത്തും ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത്​ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​ത്​ വൈ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ പ്ര​കോ​പി​ത​രാ​യി ക​ഴി​ഞ്ഞ​ദി​വ​സം തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കെ.​എ​സ്.​ഇ.​ബി ഓ​ഫി​സു​ക​ളി​ലേ​ക്ക്​ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ന്നു.

Tags:    
News Summary - Unscientific power outage: Organizations and public up in arms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.