മരം വെട്ടുന്നതിനിടെ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി നാട്ടുകാർ
ആലുവ: മരം വെട്ടുന്നതിനിടെ അപകടത്തിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി ചാലക്കൽ നിവാസികൾ. ബംഗാൾ സ്വദേശി ജമാലുദ്ദീൻ ശൈഖാണ് (31) ബുധനാഴ്ച നെടുവന്നൂരിൽ വെട്ടുന്നതിനിടെ മരം ദേഹത്തുവീണ് മരിച്ചത്. ആലുവ ചാലക്കൽ ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു ജമാലുദ്ദീൻ ശൈഖ്.
ചാലയ്ക്കൽ പ്രദേശത്തുകാർ മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെയുള്ള ചെലവ് വഹിക്കാൻ തയാറാവുകയായിരുന്നു. ദുരന്തം സംഭവിച്ച നിമിഷം മുതൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിറ നൗഫൽ, സ്ഥിരംസമിതി അധ്യക്ഷൻ സലാം ആയത്ത് എന്നിവർ രംഗത്തുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആശുപത്രിയിലും മോർച്ചറിയിലും ഇവർ എത്തി.
പ്രാദേശിക വാർത്തകൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പണം സ്വരൂപിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. മൃതദേഹം എംബാം ചെയ്ത് വ്യാഴാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.