തൃക്കാക്കര നഗരസഭയിലെ അലമാരകൾ കുത്തിപ്പൊളിച്ച സംഭവം; വിവാദ ഫയലുകൾ കടത്തിയതായി സൂചന

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഓ​ഫി​സി​ലെ അ​ഞ്ച് അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് ബി​ൽ​ഡി​ങ് പെ​ർ​മി​റ്റു​ക​ൾ സം​ബ​ന്ധി​ച്ച സ്‌​കെ​ച്ചും പ്ലാ​നു​ക​ളു​മ​ട​ക്ക​മു​ള്ള ഫ​യ​ലു​ക​ൾ ക​ട​ത്തി​യ​തി​ൽ ദു​രൂ​ഹ​ത. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ബി​നു​ള്ളി​ൽ​നി​ന്നു​പോ​ലും നി​ർ​ണാ​യ​ക ഫ​യ​ലു​ക​ൾ പ​ല​തും ക​ട​ത്തി. ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ​വ​രും​മു​മ്പു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളും അ​നു​ബ​ന്ധ ഫ​യ​ലു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര​ക​ൾ തി​ര​ഞ്ഞു​പി​ടി​ച്ച് അ​വ മാ​ത്രം കു​ത്തി​പ്പൊ​ളി​ച്ച​തി​നു​പി​ന്നി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​വ​ധി​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യും പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​ല​ക്ഷ​യ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ എ​യ​ർ ക​ണ്ടീ​ഷ​നു​ക​ൾ ഫി​റ്റു​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഭി​ത്തി തു​ള​ക്കാ​ൻ ഡ്രി​ല്ലി​ങ് മെ​ഷി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ഉ​യ​ർ​ന്ന ശ​ബ്ദം മു​ത​ലാ​ക്കി​യാ​ണ് അ​ല​മാ​ര​ക​ൾ പൊ​ളി​ച്ച​ത്. ഇ​രു​മ്പ് അ​ല​മാ​ര​ക​ൾ പൊ​ളി​ക്കു​ന്ന ശ​ബ്ദം താ​ഴെ​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​പോ​ലും അ​റി​ഞ്ഞി​ട്ടി​ല്ല. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ർ​ണാ​യ​ക ഫ​യ​ലു​ക​ളി​ൽ പ​ല​തും വാ​രി​വ​ലി​ച്ച് പ​രി​ശോ​ധി​ച്ച​നി​ല​യി​ലാ​ണ്. ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​നും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യും ഭ​യ​ന്ന് ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ ഫ​യ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും അ​ന്നേ​ദി​വ​സം പ​രാ​തി ന​ൽ​കി​യി​ല്ല

പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഓ​ഫി​സി​ലെ അ​ഞ്ച് അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ തി​ങ്ക​ളാ​ഴ്ച പ​രാ​തി ന​ൽ​കി​യി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ദ​ങ്ങ​ൾ കെ​ട്ട​ട​ങ്ങാ​ത്ത തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് ഫ​യ​ലു​ക​ൾ ക​ട​ത്തി​യ സം​ഭ​വം വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തും.

പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​സം​ഭ​വം ന​ട​ന്ന ഞാ​യ​റാ​ഴ്ച ന​ഗ​ര​സ​ഭ​യി​ൽ എ​യ​ർ ക​ണ്ടീ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ്ര​വൃ​ത്തി​ചെ​യ്ത ജോ​ലി​ക്കാ​രെ​യും അ​ന്നേ​ദി​വ​സം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​യും പൊ​ലീ​സ് ചാ​ദ്യം​ചെ​യ്യും.

Tags:    
News Summary - Thrikkakara Municipality Cupboard Break-In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.