ജെ​ഫ്രി ജ​യിം, അ​മി​ത് ഗോ​പി​ദാ​സ്,

അ​ലി​രാ​ജ്​ സ​ർ​ക്കാ​ർ

മയക്കുമരുന്നുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

കൊച്ചി: മയക്കുമരുന്നുമായി അന്തർ സംസ്ഥാന തൊഴിലാളിയടക്കം മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കോട്ടയം വയല തറപ്പിൽ വീട്ടിൽ അമിത് ഗോപിദാസ് (25), തൃക്കാക്കര ചെമ്പുമുക്ക് തൃട്ടയാൽ വീട്ടിൽ ജെഫ്രി ജയിംസ് (22) എന്നിവരാണ് നാർക്കോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട് ഇൻഫോപാർക്ക് മില്ലുപടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്. ചേരാനല്ലൂർ ഗോഡൗൺ റോഡിന് സമീപം നടത്തിയ പരിശോധനയിൽ 500 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സാഹിബ് നഗർ സ്വദേശി അലിരാജ് സർക്കാർ (43) എന്നയാളും പിടിയിലായി. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഗോപിദാസ്, ജെഫ്രി എന്നിവരിൽ നിന്ന് 50 എൽ.എസ്.ഡി സ്റ്റാമ്പുകളും 63.538 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ച് പൊലീസ് വിശദ അന്വേഷണം തുടങ്ങി.

മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 1,11,400 രൂപയും പ്രതികളിൽനിന്ന് കണ്ടെടുത്തു.

Tags:    
News Summary - Three youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.