ആരാധ്യക്ക് മഴനനയാതെ പഠിക്കാൻ വെൽഫെയർ പാർട്ടി തണലായി

കൊച്ചി: കനത്ത കാറ്റിലും മഴയിലും മേൽക്കൂര തകർന്ന ആരാധ്യയുടെ കുഞ്ഞുവീട് വെൽഫെയർ പാർട്ടി താമസയോഗ്യമാക്കി. കുമ്പളം പഞ്ചായത്തിലെ 13ാം വാർഡിൽ കായലോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അഖിലി​െൻറ വീടി​െൻറ മേൽക്കൂര കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലുമാണ് തകർന്നത്. വാർഡ് മെംബർ വെൽഫെയർ പാർട്ടി പ്രവർത്തക ആതിര അറിയിച്ചതനുസരിച്ച് പാർട്ടി ജില്ല നേതാക്കൾ തിങ്കളാഴ്ച അഖിലി​െൻറ വീട് സന്ദർശിച്ചു.

സ്കൂൾ തുറക്കാനിരിക്കെ അമ്മ ഗീതുവിനൊപ്പമുള്ള മകൾ ആരാധ്യയുടെ നിൽപ്പുകണ്ട നേതാക്കൾ ഉടൻ താമസ യോഗ്യമാക്കിത്തരാമെന്ന ഉറപ്പുനൽകി. ചൊവ്വാഴ്ച രാവിലെതന്നെ ടീം വെൽഫയർ അംഗങ്ങൾ ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ മേൽക്കൂരയുടെ നിർമാണം പൂർത്തിയാക്കി നൽകുകയായിരുന്നു.

ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്, വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, മണ്ഡലം സെക്രട്ടറി അഡ്വ. സഹീർ, വാർഡ് മെംബർ ആതിര എന്നിവരുടെ സാന്നിധ്യത്തിൽ ഹംസ നെട്ടൂർ, യഹിയ, ബഷീർ, നിസാർ, ബഷീർ, ദാസൻ, സുബൈർ തുടങ്ങിയവർ നിർമാണത്തിന്​ നേതൃത്വം നൽകി.

Tags:    
News Summary - The Welfare Party was a shade for Aradhya to study without getting wet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.