മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു

മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണു. ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കെട്ടിടം തകർന്നത്. ബസാര്‍ ഔട്ട് ഏജന്‍സി ജെട്ടിക്ക് സമീപം ജീര്‍ണാവസ്ഥയിലായ കെട്ടിടം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.

കെട്ടിടം പൊളിച്ചുമാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. പുലർച്ചെയായതും തിരക്കേറിയ ബസാറിൽ ആരും ഉണ്ടാകാതിരുന്നതും വൻ അപകടം ഒഴിവാക്കി. ജീർണിച്ച കെട്ടിടത്തിന്‍റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കൺവീനർ എ. ജലാൽ ഒറ്റയാൾ കുത്തിരിപ്പുസമരം നടത്തി.ബസാറിലെ പൗരാണിക കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകർന്നനിലയിൽ

Tags:    
News Summary - The roof of an ancient building in Mattancherry Bazaar collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.