38-ാം കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സി​ന്റെ ഭാ​ഗ​മാ​യു​ള്ള സൈ​സോ​ള്‍ മ​ത്സ​ര​ത്തി​ൽ നി​ന്ന്

കേരള ശാസ്ത്ര കോണ്‍ഗ്രസ്; യുവ നൂതന ആശയങ്ങളുടെ വേദിയായി സൈസോൾ

കൊ​ച്ചി: 38-ാം കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി യു​വ പ്ര​തി​ഭ​ക​ളു​ടെ ശാ​സ്ത്രാ​ധി​ഷ്ഠി​ത നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച സൈ​സോ​ള്‍. എ​റ​ണാ​കു​ളം ജി​ല്ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​സ്ത്രീ​യ പ​രി​ഹാ​ര​മാ​കു​ന്ന ആ​ശ​യ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ന്ന മ​ത്സ​ര​മാ​ണ് സൈ​സോ​ള്‍ അ​ഥ​വാ സ​യ​ന്റി​ഫി​ക് സൊ​ല്യൂ​ഷ​ന്‍. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, പൊ​തു​ജ​നാ​രോ​ഗ്യം, കൃ​ഷി, സാ​മൂ​ഹ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ കൊ​ച്ചി​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​മാ​കു​ന്ന ആ​ശ​യ​ങ്ങ​ളാ​ണ് യു​വ ഗ​വേ​ഷ​ക​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പാ​നീ​യ​ങ്ങ​ളി​ലും ജൈ​വ​സാ​മ്പി​ളു​ക​ളി​ലും എം.​ഡി.​എം.​എ പോ​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ക​ല​ര്‍ത്തി ന​ല്‍കു​ന്ന​ത് ക​ണ്ടെ​ത്താ​നു​ള്ള പോ​ര്‍ട്ട​ബി​ള്‍ പാ​ച്ച്‌​ലാ​റ്റ​റ​ല്‍ ഫ്‌​ലോ സ്ട്രി​പ്പ് അ​ധി​ഷ്ഠി​ത സെ​ന്‍സ​ര്‍ സം​വി​ധാ​ന​മാ​ണ് കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ക​ശ്യ​പ് കെ. ​ര​ഞ്ജി​ത്ത്, ലീ​ന്‍ മ​രി​യ​ന്‍, അ​നു​കൃ​ഷ്ണ.​എ​ന്‍.​എ​സ്, ശ്രേ​യ ഒ.​വി. എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. സ്മാ​ര്‍ട്ട്ഫോ​ൺ ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് ക​ണ്ണി​ന്റെ പ്യൂ​പ്പി​ല്‍ വി​ശ​ക​ല​നം ചെ​യ്ത് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന ശാ​രീ​രി​ക ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​ത്ത പ്രാ​ഥ​മി​ക സ്‌​ക്രീ​നിം​ഗ് സം​വി​ധാ​ന​മാ​യ 'ഓ​പ്റ്റി​ട്രേ​സ്' ആ​ണ് രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ സാ​രം​ഗ്. എ​സ്, സൂ​ര്യ ദാ​സ് കെ.​എ​സ്, റോ​യ് ലി​ജോ ചി​റ്റി​ശ്ശേ​രി, മു​ഹ​മ്മ​ദ് ആ​ദി​ല്‍ സി.​ജെ. എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​അ​വ​ത​രി​പ്പി​ച്ച​ത്. ആം​ബു​ല​ന്‍സു​ക​ള്‍ക്ക് ത​ട​സ്സ​മി​ല്ലാ​തെ കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം എ​ഞ്ചി​നി​യ​റി​ങ് കോ​ളെ​ജി​ലെ ഗൗ​ത​മും അ​ക്ഷ​യും അ​വ​ത​രി​പ്പി​ച്ച​ത്.

പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ളോ​ടും യാ​ഥാ​ര്‍ഥ്യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന സ​മീ​പ​ന​മാ​ണ് സൈ​സോ​ളി​ല്‍ പ്രൊ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച യു​വ ഗ​വേ​ഷ​ക​ര്‍ പ്ര​ക​ടി​പ്പി​ച്ച​ത്. വി​ജ​യി​ക​ളെ തി​ങ്ക​ളാ​ഴ്ച ശാ​സ്ത്ര കോ​ണ്‍ഗ്ര​സി​ന്റെ സ​മാ​പ​ന സെ​ഷ​നി​ല്‍ പ്ര​ഖ്യാ​പി​ക്കും

ഉദ്ഘാടനം ഇന്ന്

കൊ​ച്ചി: കേ​ര​ള സ​യ​ന്‍സ് കോ​ണ്‍ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ്വ​ഹി​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് പ്രൊ​ഫ. കെ.​പി. സു​ധീ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് 2024 ലെ ​കേ​ര​ള ശാ​സ്ത്ര പു​ര​സ്‌​കാ​രം ഡോ. ​ടെ​സി തോ​മ​സി​ന് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. കേ​ര​ള സം​സ്ഥാ​ന യു​വ ശാ​സ്ത്ര​ജ്ഞ പു​ര​സ്‌​കാ​രം, മി​ക​ച്ച ശാ​സ്ത്ര​ജ്ഞ പു​ര​സ്‌​കാ​രം, ശാ​സ്ത്ര സാ​ഹി​ത്യ, മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്റെ ശാ​സ്ത്ര-​സാ​ങ്കേ​തി​ക പു​ര​സ്‌​കാ​ര​ങ്ങ​ളും ഇ​ന്ന് വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Kerala Science Congress; Sysol as a platform for young innovative ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.