എ​ട്ടു​പേ​രെ ആ​ക്ര​മി​ച്ച നാ​യ്ക്ക് പേ​വി​ഷ​ബാ​ധ

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ, തൃ​പ്പൂ​ണി​ത്തു​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടു​പേ​രെ ആ​ക്ര​മി​ച്ച നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് നാ​യെ ഫോ​ർ​ട്ട് കൊ​ച്ചി​യി​ലു​ള്ള നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സം​ഘ​മെ​ത്തി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു നാ​യ് അ​വി​ടെ എ​ത്തും​മു​മ്പേ ച​ത്തു​വെ​ന്നും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്ന​താ​യും ഡോ​ഗ് സം​ര​ക്ഷ​ണ സം​ഘ​ത്തി​ലെ കെ.​എ​സ്. സ​ജി​ത്ത് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ നാ​യു​ടെ ജ​ഡം തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി.

ര​ണ്ട് ദി​വ​സ​ത്തി​നി​ടെ എ​ട്ടു​പേ​ർ​ക്കാ​ണ് ഈ ​നാ​യു​ടെ ക​ടി​യേ​റ്റ​ത്. എം.​എ​ൽ.​എ റോ​ഡി​ൽ ഉ​ദ​യ​ഗി​രി ന​ഗ​റി​ന് സ​മീ​പ​മാ​ണ് വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഉ​ദ​യ​ഗി​രി ന​ഗ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി വേ​ലു​വി​ന്റെ മ​ക​ൻ ഭു​വ​നേ​ശ്വ​ർ (4), തെ​ക്കേ പു​ളി​പ്പ​റ​മ്പി​ൽ സ​തി (52), ഉ​ദ​യ​ന​ഗ​റി​ൽ അ​ന്ന​മ്മ ഈ​ശ​പ്പ​ൻ, വ​ലി​യ​കു​ളം സ്വ​ദേ​ശി ആ​രോ​ൺ (12) എ​ന്നി​വ​ർ​ക്കാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ന​മ്മ​ക്ക്​ ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ഇ​രു കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്‌​ച​ത​ന്നെ, വൈ​കീ​ട്ട് അ​മ്മ​യോ​ടൊ​പ്പം സ​ഹോ​ദ​ര​നെ സ്‌​കൂ​ളി​ൽ​നി​ന്ന് വി​ളി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭു​വ​നേ​ശ്വ​റി​നെ നാ​യ് ആ​ക്ര​മി​ച്ച​ത്. റോ​ഡ​രി​കി​ൽ നി​ന്ന കു​ഞ്ഞി​ന്റെ പി​ന്നി​ലൂ​ടെ​യെ​ത്തി​യ നാ​യ് ചാ​ടി​വീ​ണ് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്‌​ച​യി​ൽ കു​ട്ടി​യു​ടെ ഒ​രു പ​ല്ല് കൊ​ഴി​ഞ്ഞു. മു​ഖ​ത്തും ചെ​വി​യി​ലും പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ വീ​ടി​ന്റെ മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​തി​ക്ക് ക​ടി​യേ​റ്റ​ത്. പാ​ഞ്ഞെ​ത്തി​യ നാ​യ് ത​ല​യി​ലും നെ​റ്റി​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചു. ഇ​വ​രെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ നാ​യെ ക​ണി​യാ​വ​ള്ളി റോ​ഡി​ൽ ക​രി​യാ​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എം.​എ​ൽ.​എ റോ​ഡി​ന്റെ ഇ​ട​റോ​ഡു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Dog that attacked eight people tests positive for rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.