ആ​ക്ര​മ​ണം ന​ട​ത്തി​യ നാ​യ​യെ പി​ടി​കൂ​ടു​ന്നു

എട്ട്‌ പേർക്ക് നായയുടെ കടിയേറ്റു

തൃ​പ്പൂ​ണി​ത്തു​റ: അ​ല​ഞ്ഞു​തി​രി​ഞ്ഞ നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ട്ട് പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ നാ​യ ആ​ക്ര​മു​ണ്ടാ​യ​ത്. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ൽ അ​ഞ്ച് പേ​ർ​ക്കും തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ മൂ​ന്ന് പേ​ർ​ക്കു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ സോ​ഫി​യ, സ​തി, ഭു​വ​നേ​ഷ്യ​ർ എ​ന്നി​വ​ർ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കൂ​ടാ​തെ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യും നാ​യ ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്.

വീ​ട്ടി​ൽ വ​ള​ർ​ത്തി തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച ഡോ​ബ​ർ​മാ​ൻ ഇ​ന​ത്തി​ലു​ള്ള നാ​യ​യാ​ണ് എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ച്ച​തെ​ന്ന് ഉ​ദ​യം പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എം. ​കെ. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പു​തി​യ കാ​വ് ക​ണി​കാ​വ​ള്ളി റോ​ഡി​ൽ ക​രി​യാ​പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്നും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30 ന് ​ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ നാ​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സം​ഘം എ​ത്തി പി​ടി​കൂ​ടി. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഹ​രി​ഹ​ര​ൻ, എം. ​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Eight people were bitten by dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.