കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ വേ​ദി​യാ​യ അ​സ്പി​ൻ വാ​ൾ ഹൗ​സി​ൽ മു​ണ്ടം​വേ​ലി ഫാ​ദ​ർ അ​ഗ​സ്റ്റി​നോ വി​സി​നി സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫാ​ദ​ർ അ​ഗ​സ്റ്റി​നോ വി​സി​നി സ്പെ​ഷ​ൽ സ്കൂ​ളി​ലെ (ബ​ധി​ര വി​ദ്യാ​ല​യം) ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചി ബി​നാ​ലെ സ​ന്ദ​ർ​ശി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ബി​നാ​ലെ വേ​ദി​ക​ളി​ലെ വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ൾ ഹൃ​ദ​യം നി​റ​യെ ക​ണ്ടു. മൈ​ൻ​ഡ് എം​പ​വേ​ർ​ഡ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ മാ​യ​യു​ടെ​യും മ​റ്റ് അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. നി​ല​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മു​ൻ വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​ല്ലാ വ​ർ​ഷ​വും ത​ങ്ങ​ൾ ബി​നാ​ലെ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ന്നും ഇ​ത്ത​വ​ണ​ത്തെ ക​ലാ​സൃ​ഷ്ടി​ക​ൾ പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റ​മാ​യി​രു​ന്നു​വെ​ന്നും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ദീ​പ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച ക​ലാ​വാ​സ​ന​യു​ണ്ടെ​ന്നും ഇ​ത്ത​രം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ അ​വ​ർ​ക്ക് പു​തി​യ സൃ​ഷ്ടി​ക​ൾ ന​ട​ത്താ​ൻ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ബി​നാ​ലെ​യി​ൽ എ​ത്തു​ന്ന​തെ​ന്നും സി​സ്റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​നാ​ലെ​യി​ലെ വി​വി​ധ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും അ​വ​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന സാ​മ​ഗ്രി​ക​ളും പ്ര​മേ​യ​ങ്ങ​ളും നേ​രി​ട്ട് ക​ണ്ട​റി​യാ​ൻ സാ​ധി​ച്ച​ത് ക്ലാ​സ്റൂ​മി​ന് പു​റ​ത്തു​ള്ള വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്.

Tags:    
News Summary - Art appreciation beyond the senses; They came to see the Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.