തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കടുങ്ങല്ലൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകി

ആലുവ: പൊതു തെരഞ്ഞെടുപ്പ് അടുത്തിട്ടും ഗ്രൂപ്പ് പോരിന് ശമനമില്ലാതെ കടുങ്ങല്ലൂരിലെ കോൺഗ്രസ്. തെരഞ്ഞെടുപ്പുമായി ബന്ധപെട്ട വിഷയം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസമാണ് മുപ്പത്തടം ഇന്ദിരാ ഭവനിൽ മണ്ഡലം യു.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പുകൾ പ്രവർത്തകർക്കു നൽകുകയും ചെയ്തിരുന്നു.

എന്നാൽ എ,ഐ ഗ്രൂപ്പ് തർക്കം മൂലം ചൊവ്വാഴ്ചത്തെ യോഗം മാറ്റി വെക്കുകയായിരുന്നു. നിലവിൽ കടുങ്ങല്ലൂർ മണ്ഡലം ചെയർമാൻ ഐ ഗ്രൂപ്പിലെ വി.ജി. ജയകുമാറാണ്. ഇദ്ദേഹത്തെ മാറ്റി എ ഗ്രൂപ്പിന് ചെയർമാൻ സ്ഥാനം കിട്ടുന്നതിനുവേണ്ടിയുള്ള ശ്രമം നടക്കുന്നതായി ഐ വിഭാഗം ആരോപിക്കുന്നുണ്ട്.

ഐ ഗ്രൂപ്പുകാരനായ സ്ഥാനാർഥി ലോക്സഭയിലേക്ക്  മത്സരിക്കുമ്പോൾ തങ്ങളുടെ ആവശ്യം അംഗീകരിക്കും എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ തർക്കത്തിനു പിന്നിലെന്നും ആരോപണമുണ്ട്. എ, ഐ ഗ്രൂപ്പ് പോര് സംഘർഷത്തിലെത്തിയ മണ്ഡലമാണ് കടുങ്ങല്ലൂർ. തെരഞ്ഞെടുപ്പ് സമയത്തെ നേതാക്കളുടെ ഗ്രൂപ്പ് വീതം വയ്പിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

Tags:    
News Summary - The group war intensified in Congress in Kadungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.