പ്രതീകാത്മക ചിത്രം

അമിത വേഗം; സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്

കടുങ്ങല്ലൂർ: അമിത വേഗത്തിലോടിയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. മുപ്പത്തടം സ്വദേശിനികളായ സി.എ. അസ്ന, ആൻലിയ എന്നിനിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്കും കൈകാലുകളുടെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.

പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളാണ് ഇരുവരും.  ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇവർ യാത്ര ചെയ്ത ആകാശ് എന്ന സ്വകാര്യബസ്സിൽ നിന്ന് പാനായിക്കുളം ഭാഗത്ത് വെച്ചാണ് തെറിച്ച് വീണത്.

ബസ് വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ബസ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Students injured by fell from over speeding bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.