ശ്രീമൂലനഗരത്ത് വിഹരിക്കുന്ന തെരുവുനായ്ക്കൾ
ശ്രീമൂലനഗരം: പഞ്ചായത്തിൽ വിവിധ ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷം. കൈപ്ര ജങ്ഷന്, തെറ്റാലി, ഷാപ്പുംപടി, പുതിയേടം എന്നിവിടങ്ങളിൽ നായ്ക്കൾ വിഹരിക്കുകയാണ്. ശ്രീഭൂതപുരം റോഡിൽ വഴിനടക്കുന്നവർ ഭയത്തോടെയാണ് പോകുന്നത്. സൈക്കിളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരച്ച് പാഞ്ഞടുക്കുന്നുണ്ട്. കടിയേൽക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവർ പലപ്പോഴും അപകടത്തിൽപെടുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്ക് മുന്നിലുമാണ് നായ്ക്കൂട്ടം തമ്പടിക്കുന്നത്. അധികൃതർ അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.